ദുബായ്: ഷാർജയിൽ സർക്കാർ സ്‌ഥാപനങ്ങൾക്ക് മൂന്നുദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവർത്തി സമയം രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ മാറ്റം നിലവിൽ വരിക. ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റേതാണ് തീരുമാനം.
യുഎഇ ജനുവരി ഒന്ന് മുതൽ ആഴ്‌ചയിലെ പ്രവർത്തി ദിവസം നാലര ദിവസമായി ചുരുക്കിയപ്പോൾ ഷാർജ വെള്ളിയാഴ്‌ച കൂടി പൂർണ അവധി നൽകുകയായിരുന്നു. ശനി, ഞായർ ദിവസങ്ങളിലും വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷവുമായി യുഎഇ അവധി പുനഃക്രമീകരിച്ചിരുന്നത്. എന്നാൽ, ഷാർജ ഭരണകൂടം വെള്ളിയാഴ്‌ച മുഴുവൻ അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു.
Also Read: വിജയം പൂര്‍ണതയില്‍; സമരം അവസാനിപ്പിച്ച് കർഷകർ






































