ഗാബ: ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഗാബയില്‍ സ്വപ്ന തുല്യമായ തുടക്കവുമായി ആതിഥേയരായ ഓസ്ട്രേലിയ. ആദ്യ ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരെ ഒന്‍പത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിംഗ്സില്‍ വേണ്ടിയിരുന്ന 20 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 5.1 ഓവറില്‍ ഓസീസ് മറികടന്നു.
ഒന്‍പത് റണ്‍സുമായി അലക്സ് ക്യാരി പുറത്തായപ്പോള്‍ മാര്‍ക്കസ് ഹാരിസും (9), മാര്‍നസ് ലബുഷെയ്നും ആതിഥേയരുടെ ജയമുറപ്പിച്ചു. ഇതോടെ ഓസീസ് പരമ്പരയില്‍ 1-0ന് മുന്നിലെത്തി. സ്കോര്‍: ഇംഗ്ളണ്ട്-147 & 297, ഓസ്ട്രേലിയ- 425 & 20/1. രണ്ട് ഇന്നിംഗ്സുകളിലും ഇംഗ്ളണ്ടിനെ കുറഞ്ഞ സ്കോറിന് എറിഞ്ഞിട്ട ഓസീസ് ബൗളർമാരാണ് ജയം അനായാസമാക്കിയത്.
Read Also: തുറസായ സ്ഥലങ്ങളിലെ നമസ്കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി








































