നിലയ്‌ക്കൽ: ശബരിമല തീർഥാടകര്‍ക്ക് വേണ്ടി പരമ്പരാഗത കരിമല പാത തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉൽസവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമലയിൽ പ്രവേശിപ്പിക്കുന്ന തീർഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എരുമേലിയില്‍ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദര്‍ശനം കഴിഞ്ഞ വർഷം മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമല പാത തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാല്‍പ്പത് കിലോമീറ്റര്‍ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടപടി ആരംഭിച്ചു. ശബരിമല തീർഥാടകരുടെ എണ്ണം ദിനംപ്രതി 60,000 ഉയര്‍ത്തുന്നതും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.
തീർഥാടകരുടെ എണ്ണം വർധിപ്പിക്കാൻ തുടങ്ങിയതോടെ നിലക്കലില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടി. നേരിട്ടുള്ള നെയ്യഭിഷേകത്തിന് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. നീലിമല പാത തുറന്നതോടെ സന്നിധാനത്ത് തീർഥാടകരുടെ എണ്ണം കൂടിവരികയാണ്. ഇതുവരെ ആറ് ലക്ഷത്തി അന്‍പത്തിരണ്ടായിരം പേര്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. വരുമാനം നാല്‍പത് കോടി കവിഞ്ഞിട്ടുണ്ട്.
Read Also: ‘ഗവർണർ പദവി ആഡംബരം, ശ്രമിക്കുന്നത് മാദ്ധ്യമശ്രദ്ധ നേടാൻ’; കാനം രാജേന്ദ്രന്‍







































