വെസ്‌റ്റ് ഗോദാവരി: ആന്ധ്ര പ്രദേശില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്‌റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.
26 പേരാണ് ബസിലുണ്ടായിരുന്നത്. ഒന്‍പത് പേരുടെ മരണം സ്‌ഥിരീകരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്‌ത്രീകളാണ്. ബസ് ഡ്രൈവറും മരണപ്പെട്ടു.
പരിക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ അധികൃതര്‍ക്ക് നിർദ്ദേശം നൽകി.
Most Read: ലഖിംപൂർ ഖേരി; ആശിഷ് മിശ്രക്കെതിരെ വധശ്രമ കുറ്റവും ചുമത്തി







































