ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്റേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഡിസംബര്‍ 17 വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ 9.30 വരെ റോഡ് അടച്ചിട്ടിരുന്നു. ഉച്ചയ്ക്ക് ശേഷം ഒരു മണി മുതല്‍ 5.30 വരെയും റോഡ് അടച്ചിടുമെന്ന് ട്രാഫിക് അധികൃതർ അറിയിച്ചു. തിയേറ്റര്‍ ഇന്റര്സെക്ഷന് മുതല്‍ ദീവാന്‍ ഇന്റര്സെക്ഷന് വരെയുള്ള സ്ഥലത്തും റെഡ് സ്ട്രീറ്റിലുമാണ് നിയന്ത്രണം.
നേരത്തെ തന്നെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധികൃതര്‍ നല്‍കിയിരുന്നു.
Most Read: വിവാദ ജഡ്ജി പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം







































