മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്‌ചയിലേക്ക് മറിഞ്ഞു ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്‌മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്.
ഓട്ടോ ഡ്രൈവർ അസൻ കുട്ടി, ഉസ്‌മാന്റെയും സഹോദരിയുമടക്കം മൂന്നു കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോഴാണ് കുടുംബം അപകടത്തിൽപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത്.
Read Also: ആലപ്പുഴയിലെ കൊലപാതകങ്ങൾ; 50 പേർ കസ്‌റ്റഡിയിൽ






































