ഉണര്‍വിനും ഉന്‍മേഷത്തിനും വീട്ടിൽത്തന്നെ ഉണ്ടാക്കാം ഈ പാനീയങ്ങള്‍

By News Bureau, Malabar News
healthy drinks
Ajwa Travels

നമുക്ക് ഉണർവും ഉൻമേഷവും പകരാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നവയാണ് ഈ പാനീയങ്ങൾ.

നാരങ്ങാവെള്ളം

നാരങ്ങനീര് ചേർത്ത വെള്ളം കുടിക്കുന്നത് ദാഹവും ക്ഷീണവും അകറ്റുന്നതോടൊപ്പം ദഹനശക്‌തിയും വർധിപ്പിക്കും. ദുർമേദസ്സ്, അമിത കൊളസ്ട്രോൾ, അമിത രക്‌തസമ്മർദം എന്നിവ കുറക്കുന്നതിനും നാരങ്ങാവെള്ളം ഫലപ്രദമാണ്.

ചുക്ക് വെള്ളം

ചുക്ക് ചേർത്ത് തിളപ്പിച്ചെടുക്കുന്ന വെള്ളം ദീപനശക്‌തി വർധിപ്പിക്കും. വാതരോഗത്തേയും കഫരോഗത്തെയും ശമിപ്പിക്കുന്നതാണ് ചുക്ക് ചേർത്ത് തിളപ്പിച്ച വെള്ളം. കൂടാതെ ഹൃദയത്തിന് ബലം നൽകുന്നു.

ചെമ്പരത്തിപ്പൂവ്

ചെറുനാരങ്ങ നീരിൽ നാടൻ ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ എട്ട് മണിക്കൂർ ഇട്ടുവെക്കുക. അതിനുശേഷം പിഴിഞ്ഞെടുത്ത നീരിൽ ശുദ്ധമായ വെള്ളം ചേർത്ത് നേർപ്പിക്കുക. ആവശ്യത്തിനനുസരിച്ച് കൽക്കണ്ടമോ തേനോ ചേർത്ത് കുടിക്കാം.

കരിങ്ങാലി വെള്ളം

കരിങ്ങാലിക്കാതൽ ഇട്ട് തിളപ്പിച്ച വെള്ളം രക്‌തശുദ്ധിക്ക് സഹായിക്കുന്നു. പ്രമേഹം, ത്വക്ക് രോഗങ്ങൾ, ദുർമേദസ് എന്നിവയുള്ളവർക്ക് ഈ പാനീയം ഉത്തമമാണ്.

കുരുമുളക് വെള്ളം

കുരുമുളക് ചതച്ചിട്ട് തിളപ്പിച്ച വെള്ളം ജലദോഷത്തെ ഇല്ലാതാക്കുന്നു. ഇത് വായ്‌ക്ക് രുചിയുണ്ടാക്കും. കുരുമുളകുവെള്ളം കുടിക്കുന്നത് രക്തചംക്രമണം ക്രമപ്പെടുത്തുകയും കഫത്തെയും വാതത്തെയും ശമിപ്പിക്കുകയും ചെയ്യും.

രാമച്ച വെള്ളം

രാമച്ചവേര് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് രക്‌തത്തെ ശുദ്ധീകരിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.

മല്ലി വെള്ളം

മല്ലിയിട്ട് തിളപ്പിച്ചാറിയ വെള്ളം ശരീരത്തെ തണുപ്പിക്കും. അജീർണം, മലബന്ധം, പനി എന്നീ രോഗങ്ങൾക്ക് ഫലപ്രദമായ മല്ലിവെള്ളം രുചി വർധിപ്പിക്കുകയും ചെയ്യും.

ശംഖുപുഷ്‌പ വെള്ളം

നാലോ അഞ്ചോ ശംഖുപുഷ്‌പങ്ങളും അത്രതന്നെ തുളസിയിലകളും ഒരു ചില്ലുഗ്ളാസിൽ ഇടുക. അതിലേക്ക് നിറയെ തിളച്ച വെള്ളം ഒഴിക്കുക. വെള്ളം നീലനിറമായതിനു ശേഷം തണുക്കുമ്പോൾ അരിച്ചെടുക്കുക. അതിലേക്ക് ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

ഇലഞ്ഞിപ്പൂ വെള്ളം

കുറച്ച് ഇലഞ്ഞിപ്പൂക്കൾ ഇട്ട് തിളപ്പിച്ച വെള്ളം ആറിയ ശേഷം കുടിക്കുക. അത് ശരീരത്തെ തണുപ്പിക്കും. അധികമായ വിയർപ്പിനെ ഇല്ലാതാക്കും. ശരീരത്തിന് ബലം നൽകുന്നതുമാണ്.

Most Read: ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’; ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE