ദുല്‍ഖറിന്റെ പുതിയ ചിത്രം ‘ഹേയ് സിനാമിക’; ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്

By News Bureau, Malabar News
hey sinamika movie
Ajwa Travels

പ്രേക്ഷക പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്ത്. ബൃന്ദ ഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ഹേയ് സിനാമിക’ എന്നാണ്. അടുത്ത വർഷം ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ പോസ്‌റ്റര്‍ ദുല്‍ഖര്‍ തന്റെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദുൽഖറിന് പുറമെ സൂര്യ, ഫഹദ് ഫാസിൽ തുടങ്ങി നിരവധി താരങ്ങളും പോസ്‌റ്റർ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

ജിയോ സ്‌റ്റുഡിയോസ് നിർമിക്കുന്ന ‘ഹേയ് സിനാമിക’യിൽ ‘യാസന്‍’ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നത്. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളും അദിതിറാവുവും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, വരികള്‍ എന്നിവ നിർവഹിക്കുന്നത് മധന്‍ കാര്‍ക്കിയാണ്.

നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

Most Read: മുഖസൗന്ദര്യത്തിന് പരീക്ഷിക്കാം ചില പ്രകൃതിദത്ത വഴികൾ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE