കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് കളമശ്ശേരി പ്രീമിയർ ജംഗ്ഷനിൽ വച്ച് അപകടത്തിൽ പെട്ടത്. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. അപകടത്തിൽ ഒരു സിഐ അടക്കം 4 പോലീസ് ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്.
അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് എംഎൽഎയുടെ പൊതുദർശന ചടങ്ങ് കഴിഞ്ഞു പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്.
Read also: കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം; കോടിയേരി







































