മലപ്പുറം: ജില്ലയിലെ വള്ളിക്കുന്നിലുള്ള പരുത്തിക്കാട് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി വ്യക്‌തമാക്കി കർഷകർ. വാഴകളും കിഴങ്ങ് വർഗങ്ങളും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.
കാട്ടുപന്നികൾക്കൊപ്പം തന്നെ മയിലുകളും വലിയ രീതിയിൽ കൃഷിനാശം വരുത്തുന്നുണ്ട്. ഇതേ തുടർന്ന് കർഷകർ പരാതിയുമായി അധികൃതരെ സമീപിച്ചു. കൃഷി നാശം വ്യാപകമാകുന്ന സാഹചര്യത്തിൽ കൃഷി ഓഫിസർമാർ സ്‌ഥലങ്ങൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Read also: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ







































