മലപ്പുറം: ജാമ്യത്തിലിറങ്ങി മുങ്ങിയ മോഷണക്കേസ് പ്രതിയെ 15 വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. തിരൂർ കൂട്ടായി ഏന്തിന്റെ പുരക്കൽ ഹംസ ബാവ(37) ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. മോഷണക്കേസിൽ അറസ്‌റ്റിലായ ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
2006ലാണ് കുറ്റിപ്പുറം മൂടാൽ സ്വദേശിയിൽ നിന്ന് 15000 രൂപ തട്ടിയെടുത്ത കേസിൽ പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരായില്ല. എസ്ഐ കെ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ പി ജയപ്രകാശ്, കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തിരൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
Read also: പുതുച്ചേരിയിൽ കർശന നിയന്ത്രണം; പൊതുസ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം







































