റിയാദ്: സൗദി അറേബ്യയിൽ നാളെ മുതൽ 3 മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പാക്കുന്നു. ഡ്രൈവിങ് സ്‌കൂൾ, എൻജിനിയറിങ്, കസ്‌റ്റംസ് ക്ളിയറൻസ് എന്നീ മേഖലകളിലാണ് നാളെ മുതൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. ഇതോടെ മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്‌ടമാകുന്നത്.
സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നാളെ മുതൽ ജനറൽ മാനേജർ, ഗവൺമെന്റ് റിലേഷൻസ് ഓഫിസർ, കസ്‌റ്റംസ് ക്ളിയറൻസ് ക്‌ളർക്ക്, കസ്‌റ്റംസ് ഏജന്റ്, കസ്‌റ്റംസ് ബ്രോക്കർ, വിവർത്തകൻ, ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ എന്നീ തൊഴിലുകളിൽ 22,000 സ്വദേശികളെ നിയമിക്കും. ഇതോടെ തൊഴിൽ നഷ്‌ടമാകുന്ന വിദേശികൾ സ്വദേശത്തേക്ക് മടങ്ങുകയോ, മറ്റ് രാജ്യങ്ങളിൽ തൊഴിൽ തേടുകയോ ചെയ്യേണ്ടിവരും.
നൂറ് ശതമാനം സ്വദേശിവൽക്കരണമാണ് കസ്‌റ്റംസ് ക്ളിയറൻസ്, ഡ്രൈവിങ് സ്‌കൂൾ മേഖലകളിൽ അധികൃതർ ലക്ഷ്യം വെക്കുന്നത്. കൂടാതെ 3.78 ലക്ഷം സൗദി പൗരൻമാർക്ക് ജോലി നൽകുന്നതിന്റെ ഭാഗമായി 20 മേഖലകളിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്‌തമാക്കിയിരുന്നു.
Read also: രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും






































