മുംബൈ: പുതിയ വർഷത്തിലെ ആദ്യ വ്യാപാര ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,450 നിലവാരത്തിലെത്തി. സെൻസെക്‌സ് 300 പോയിന്റ് ഉയർന്ന് 58,554ലിലും നിഫ്റ്റി 95 പോയിന്റ് നേട്ടത്തിൽ 17,449ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഐഷർ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സൺ ഫാർമ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്.
Read Also: ഒമൈക്രോൺ; സംസ്‌ഥാനം കടുത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി






































