പാലക്കാട്: ജില്ലയിലെ ദേശീയ പാതയോരങ്ങളിൽ കവർച്ച നടത്തുന്ന 3 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ സ്വദേശികളായ നൊച്ചുപ്പുള്ളിയിൽ പ്രതീഷ്(34), പൊരിയാനിയിൽ കാർത്തിക്ക്(32), പെരുവെമ്പ് തണ്ണിശേരിയിൽ അരുൺ(32) എന്നിവരെയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപാര സ്ഥാപനങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് സംഘം കവർച്ച നടത്തുന്നത്.
കഴിഞ്ഞ ദിവസം റെയിൽവേ കോളനി, മുട്ടികുളങ്ങര തുടങ്ങിയ മേഖലകളിൽ വർക്ക്ഷോപ്പ് കുത്തിത്തുറന്ന് 200 കിലോ ഇരുമ്പു കട്ടകളും മോഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ രാത്രി പട്രോളിംഗ് നടത്തുന്നതിനിടെയാണ് മാരകായുധങ്ങളുമായി ദേശീയ പാതയിലൂടെ നടന്നു നീങ്ങിയ പ്രതികളെ പിടികൂടിയത്.
ഏകദേശം പത്തോളം കവർച്ചാ കേസുകൾ ഇവരുടെ പേരിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഡിവൈഎസ്പി പിസി ഹരിദാസന്റെ നിർദേശ പ്രകാരം ഹേമാംബിക നഗർ എസ്ഐമാരായ വി ഹേമലത, കെ ശിവചന്ദ്രൻ, സീനിയർ സിപിഒ എ നവോജ്, സിപിഒമാരായ എൻ ബിജു, സി രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also: നടിയെ ആക്രമിച്ച കേസിൽ നീതി ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ള്യുസിസി





































