പാലക്കാട്: ഒമൈക്രോൺ പശ്ചാത്തലത്തിൽ ജില്ലയിലെ വാളയാർ ഉൾപ്പടെയുള്ള സംസ്ഥാന അതിർത്തികളിൽ തമിഴ്നാട് സർക്കാർ പരിശോധന കർശനമാക്കി. ഇന്ന് രാവിലെ 11 മണിമുതലാണ് അതിർത്തികളിൽ അധികൃതർ പരിശോധന കർശനമാക്കിയത്. രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർഫിക്കറ്റ് പരിശോധനയാണ് ആരംഭിച്ചത്.
കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ചാൽ ഈ മാസം പത്താം തീയതി മുതൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നാണ് തമിഴ്നാട് അധികൃതർ അറിയിച്ചിരിക്കുന്നത്. അതിർത്തി വഴി കടന്നുപോകുന്നവർ രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റ്, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ കരുതണമെന്ന് പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു.
Most Read: ഗാൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; വാദം തള്ളി ഇന്ത്യ







































