ഗാൽവാനിൽ ചൈന കടന്നു കയറിയിട്ടില്ല; വാദം തള്ളി ഇന്ത്യ

By Desk Reporter, Malabar News
Indian-Army-soldiers-in-Galwan-Valley
Ajwa Travels

ന്യൂഡെൽഹി: അതിര്‍ത്തിയിലെ ഗാൽവാനിൽ കടന്നുകയറിയെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ. ഗാൽവാനിൽ ദേശീയ പതാകയുമായി ഇന്ത്യന്‍ സൈന്യം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടു. ചൈന പുറത്തുവിട്ട ചിത്രം ചൈനയുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഗാല്‍വാനിലെ താഴ്‌വരയില്‍ ചൈന സ്വന്തം ദേശീയ പതാകയുമായി നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രങ്ങള്‍ ഇത് റിപ്പോർട് ചെയ്‌തിരുന്നു. ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ കരസേനാ വൃത്തങ്ങൾ നേരത്തെ ചൈനയുടെ അവകാശവാദം തള്ളുകയും ചൈനീസ് പതാക ഉയർത്തിയ സ്‌ഥലം ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്ക പ്രദേശത്തല്ലെന്ന് വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയുടെ സാന്നിധ്യത്തിന്റെ തെളിവുമായി ഇന്ത്യൻ സൈന്യം രംഗത്തു വന്നിരിക്കുകയാണ്. മഞ്ഞുമൂടിയ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സേനാംഗങ്ങൾ ത്രിവർണ പതാക പിടിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്.

Most Read:  കോവിഡ് ഗുളിക വിപണിയിലേക്ക്; അഞ്ചുദിവസത്തെ കോഴ്‌സിന് 1399 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE