സൗബിൻ ഷാഹിറിനെ നായകനാക്കി ജിത്തു കെ ജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’. ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സൗബിന്‍ ഷാഹിറിനൊപ്പം ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ നായര്‍ തുടങ്ങി വലിയൊരു താരനിരയും അണിനിരക്കുന്നു.
സജീര്‍ ബാബയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരുണ്‍ ചാലില്‍, എഡിറ്റിംഗ് റിസല്‍ ജയ്‌നി, സംഗീതം ലിയോ ടോം-പ്രശാന്ത് കര്‍മ്മ, പശ്‌ചാത്തല സംഗീതം കൈലാഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് ഷൈനു ചന്ദ്രന്‍-സിലക്‌സ് എബ്രഹാം-സനല്‍ വി ദേവന്‍, കലാസംവിധാനം ശ്യാം കാര്‍ത്തികേയന്‍, ആക്ഷന്‍ കൊറിയോഗ്രഫി മാഫിയ ശശി, സൗണ്ട് മിക്‌സിംഗ് വിപിന്‍ നായര്‍, പബ്‌ളിസിറ്റി ഡിസൈന്‍സ് സജേഷ് പാലായ്.
Read Also: സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്





































