സംസ്‌ഥാനത്ത് സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്

By Staff Reporter, Malabar News
intelligence-report
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളിൽ സംഘർഷ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്. ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകി. ആർഎസ്എസ്, എസ്‌ഡിപിഐ ശക്‌തികേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഇന്റലിജൻസ് നിർദ്ദേശം. ഇരുപാർട്ടികളുടേയും ജാഥകളിലും, പൊതുപരിപാടികളിലും പ്രശ്‌ന സാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും പോലീസിന് നിർദ്ദേശമുണ്ട്.

സംസ്‌ഥാന രഹസ്യന്വേഷണ വിഭാഗവും, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഒരു പോലെ പോലീസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെ മുതൽ സംസ്‌ഥാനത്ത് ഗൂഢാലോചനയുടെ ഭാഗമായി അസ്വസ്‌ഥതകൾ സൃഷ്‌ടിക്കാൻ വേണ്ടി ശ്രമങ്ങൾ നടക്കുമെന്നാണ് മുന്നറിയിപ്പ്. വലിയ രീതിയിലുള്ള മിന്നൽ സംഘർഷ സാധ്യതയാണ് മുന്നറിയിപ്പിൽ പറയുന്നത്.

ഇതിനായുള്ള ആലോചനകളും, കോപ്പുകൂട്ടലും നടന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. സംസ്‌ഥാനത്ത് ഉടനീളം രഹസ്യാന്വേഷണ ഏജൻസി നടത്തിയ വിവര ശേഖരണത്തിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗം സംസ്‌ഥാനത്ത് ഉടനീളം കർശന പരിശോധനയ്‌ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also: സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE