തിരുവനന്തപുരം : യൂട്യൂബില്‍ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല വീഡിയോ ചെയ്‌ത വിജയ് പി നായരുടെ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്‍മി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഭാഗ്യലലക്ഷ്‍മി ഇക്കാര്യം വ്യക്‌തമാക്കിയത്. പരാതി നല്‍കിയിട്ടും വിജയ് പി നായര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല എന്നാണ് ഭാഗ്യലക്ഷ്‍മി കത്തില്‍ വ്യക്‌തമാക്കുന്നത്. അയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞുവെന്നും സൈബര്‍ നിയമത്തില്‍ അതിനാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ് പറഞ്ഞതായും ഭാഗ്യലക്ഷ്‍മി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആരോപിക്കുന്നുണ്ട്.
നമ്മുടെ സമൂഹത്തില്‍ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ ഇല്ലാതാക്കാന്‍ അടിയന്തിര നിയമനിര്‍മ്മാണം അത്യാവശ്യമാണെന്ന് ഭാഗ്യലക്ഷ്‍മി പറയുന്നുണ്ട്. ഒപ്പം തന്നെ സ്‌ത്രീകള്‍ നല്‍കിയ സൈബര്‍ പരാതികളില്‍ എത്ര എണ്ണതില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ഭാഗ്യലക്ഷ്‍മി നല്‍കിയ കത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
യുട്യൂബില്‍ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയതില്‍ ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെ മൂന്ന് സ്‌ത്രീകള്‍ വിജയ് പി നായരേ കൈയേറ്റം ചെയ്‌തിരുന്നു. അതിന് ശേഷമാണ് അയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. വിജയ് പി നായര്‍ നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളി. പ്രതിക്കെതിരെയുള്ള ആരോപണം വളരെയധികം രൂക്ഷമായതാണെന്നും പ്രതി വീഡിയോയില്‍ നടത്തിയ പരാമര്‍ശം സ്‌ത്രീകള്‍ക്കെതിരാണെന്നും പറഞ്ഞുകൊണ്ടാണ് വിജയ് പി നായര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളിയത്.
Read also : ലഹരി ഇടപാടുകൾ; ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും







































