സൗബിന്റെ ‘കള്ളന്‍ ഡിസൂസ’ വരുന്നു; ലിറിക്കൽ സോങ് പുറത്തിറങ്ങി

By Siva Prasad, Special Correspondent (Film)
  • Follow author on
Soubin Shahir's 'Kallan D'Souza' is coming
Ajwa Travels

സജീര്‍ ബാബ രചന നിര്‍വഹിച്ച്, നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘കള്ളൻ ഡിസൂസ’ അതിന്റെ, ലിറിക്കൽ സോങ് പുറത്തിറക്കി.

ഷഹബാസ് അമന്റെ മനോഹര ശബ്‌ദത്തിൽ പുറത്തിറങ്ങിയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശാന്ത് കർമ്മയും വരികൾ എഴുതിയിരിക്കുന്നത് ഹരി നാരായണനുമാണ്. ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചാർളിയിൽ, സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് കള്ളൻ ഡിസൂസ. ഇതേ കഥാപാത്രത്തിന്റെ തുടർ കഥയായാണ് കള്ളൻ ഡിസൂസ അവതരിപ്പിക്കുന്നത്.

സൗബിൻ നായകനാകുന്ന ചിത്രത്തിൽ ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ. റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വർമ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ നായര്‍ തുടങ്ങിയ താരനിരയും അണിനിരക്കുന്നു. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദാണ് സിനിമ നിർമിക്കുന്നത്.

അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ‘കള്ളന്‍ ഡിസൂസ’യുടെ സഹനിർമാതാക്കൾ സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവരാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻഎം ബാദുഷ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ചാർലി പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന്‍ ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം തിയേറ്ററുകളിൽ എത്താൻ തയ്യാറാകുന്നത്. ജനുവരി അവസാനത്തോടെ തിയേറ്ററിൽ റിലീസ് ചെയ്യാൻ ഉദ്ദേശിച്ചിരുന്ന ചിത്രം, കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റാനുള്ള സാധ്യത അണിയറപ്രവത്തകർ തള്ളുന്നില്ല. മുൻപ് പുറത്തിറങ്ങിയ കള്ളന്‍ ഡിസൂസ’യുടെ ട്രെയ്‌ലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ട്രെയ്‌ലർ കാണാം:

Most Read: പുതിയ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം; നടിയെ ആക്രമിച്ച കേസിൽ എഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE