പഞ്ചഗുസ്‌തിയിൽ നേട്ടം കൊയ്‌ത് അമ്മയും മകളും

By Desk Reporter, Malabar News
Mother-and-daughter-win-Panchagusthi
മെഡലുകളുമായി സുനിത ബൈജുവും മകൾ അർച്ചന ബൈജുവും
Ajwa Travels

കൊച്ചി: സംസ്‌ഥാന പഞ്ചഗുസ്‌തി മൽസരത്തിൽ മെഡൽ നേട്ടവുമായി അമ്മയും മകളും. കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പാനായിൽ പുത്തൻപുരയിൽ സുനിത ബൈജു സ്വർണമെഡൽ നേടിയപ്പോൾ മകൾ അർച്ചന വെങ്കല മെഡലുകൾ കരസ്‌ഥമാക്കി.

തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന സംസ്‌ഥാന പഞ്ചഗുസ്‌തി മൽസരത്തിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് ഇരുവരും പങ്കെടുത്തത്. 70 കിലോഗ്രാം സീനിയർ വിഭാഗത്തിൽ ഇടതു കൈക്കും വലതുകൈക്കും സുനിത സ്വർണമെഡൽ നേടി. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മൽസരത്തിൽ 70 കിലോഗ്രാം പ്ളസ് ഇടതുകൈ വിഭാഗത്തിലും വലതുകൈ വിഭാഗത്തിലും അർച്ചന വെങ്കല മെഡൽ നേടി.

അടുത്ത വർഷം ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന ദേശീയ മൽസരത്തിൽ ഇവർ പങ്കെടുക്കും. അർച്ചന കൂത്താട്ടുകുളം ഹയർ സെക്കണ്ടറി സ്‌കൂളിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയാണ്. സുനിത ബൈജു 2013ൽ പഞ്ചാബിൽ നടന്ന ലോക പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയിരുന്നു. 2013ലെ ലോക ചാമ്പ്യനാണ് അർച്ചനയുടെ അച്ഛൻ ബൈജു.

Most Read:  കുട്ടിക്കുരങ്ങൻ തിരികെ ജീവിതത്തിലേക്ക്; പ്രഭുവിന്റെ പ്രാണവായുവിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE