സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ ‘എ’ സർട്ടിഫിക്കറ്റ്. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
2017ൽ റിലീസ് ചെയ്‌ത ‘വർണ്യത്തിൽ ആശങ്ക’ എന്ന ചിത്രത്തിനു ശേഷം സിദ്ധാർഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ചതുരം’.
ഗ്രീൻവിച് എന്റർടൈൻമെൻസിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനീഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സിദ്ധാർഥ് ഭരതനും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. പ്രദീഷ് വർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ദീപു ജോസഫാണ്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം.
Most Read: കാമ്പസിൽ ചോരവീഴുന്നത് പ്രതിഷേധാര്‍ഹം’; അപലപിച്ച് മന്ത്രി ആര്‍ ബിന്ദു






































