കാമ്പസിൽ ചോരവീഴുന്നത് പ്രതിഷേധാര്‍ഹം’; അപലപിച്ച് മന്ത്രി ആര്‍ ബിന്ദു

By News Bureau, Malabar News
murder
Ajwa Travels

ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിൽ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവം അപലപിച്ച് മന്ത്രി ആര്‍ ബിന്ദു. വിദ്യാര്‍ഥിയുടെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിലുള്ള ആക്രമണം നടന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി പറഞ്ഞു.

കാമ്പസില്‍ ചോര വീഴുകയെന്നത് വളരെ അപലപനീയമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കേണ്ടതുണ്ട്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഹിംസാത്‌മകമായ ഭാഷയില്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും മന്ത്രി പറഞ്ഞു.

പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‍യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് കൊല്ലപ്പെട്ടത്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിലാണ് ഏഴാം സെമസ്‌റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് കൊല്ലപ്പെട്ടത്. അതേസമയം ധീരജിനെ കുത്തിയവര്‍ ഓടി രക്ഷപ്പെട്ടു.

സംഘർഷത്തിൽ മറ്റൊരാള്‍ക്കും കുത്തേറ്റിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധീരജിന്റെ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Most Read: സിപിഎമ്മിന് ഓന്തിന്റെ സ്വഭാവം, കേരളം പിണറായിയുടെ തറവാട്ട് സ്വത്തല്ല; കെ സുധാകരൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE