പാദസരം മോഷ്‌ടിച്ചു; ജില്ലയിൽ തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ

By Team Member, Malabar News
Two Were Arrested In Malappuram For Theft Case
Ajwa Travels

മലപ്പുറം: ബസ് യാത്രക്കിടെ കുഞ്ഞിന്റെ പാദസരം മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനികളായ 2 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. തമിഴ്നാട് മധുരമാവട്ടം രാജേശ്വരി(27), മധുര മീനാക്ഷി ക്ഷേത്രം തേരിനു സമീപം മാലതി(30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ജില്ലയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസിലാണ് മോഷണം നടന്നത്. കൊളപ്പുറത്ത് നിന്ന് വാഴ്സിറ്റിയിലേക്ക് വരികയായിരുന്ന യുവതിയുടെ 2 വയസ് പ്രായമുള്ള കുട്ടിയുടെ സ്വർണ പാദസരം വികെ പടി എത്തിയപ്പോൾ ഇരുവരും ചേർന്ന് മോഷ്‌ടിക്കുകയായിരുന്നു.

തുടർന്ന് പാദസരം കാണാഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മോഷണം നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് പ്രതികളെ അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു.

Read also: ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ടിപി വധക്കേസ് പ്രതികൾക്ക്; കെകെ രമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE