കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കോഴിക്കോട് വടകരയിലാണ് സംഭവം.
വടകര എംയുഎം സ്‌കൂളിലേക്ക് മാർച്ചുമായി പഠിപ്പ് മുടക്കാൻ എത്തിയ പ്രതിഷേധക്കാർക്ക് നേരെയാണ് പോലീസ് നടപടി ഉണ്ടായത്. പഠിപ്പ് മുടക്കാൻ സ്‌കൂൾ അധികൃതർ തയ്യാറാകാതെ വന്നതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.
ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ സംഘർഷത്തിനിടെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്‌തിരുന്നു.
Most Read: കുപ്പിവെള്ള വില നിയന്ത്രണം; സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി