തരിയോട്: മദ്യലഹരിയിൽ ഭാര്യക്ക് നേരേ യുവാവിന്റെ ആക്രമണം. തരിയോട് തയ്യിൽ കോളനിയിലെ മിനിക്കാണ് (36) ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മിനിയുടെ തലക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിൽ കോളനിയിൽ എത്തിയ യുവാവ് ബഹളമുണ്ടാക്കുകയും ഇത് ചോദ്യം ചെയ്‌ത മിനിയെ കല്ലുകൊണ്ട് എറിയുകയും ആയിരുന്നു.
തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്‌തം വാർന്ന നിലയിൽ മിനിയെ ചെന്നലോട് ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൽപ്പറ്റയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം, പ്രദേശത്ത് മദ്യപാനികളുടെ എണ്ണം വർധിച്ചതായും, രാത്രികാലങ്ങളിൽ പോലീസ് പട്രോളിങ് നടത്തണമെന്നും കോളനിവാസികൾ ആവശ്യപ്പെട്ടു.
Most Read: ചപ്പക്കാട് യുവാക്കളുടെ തിരോധാനം; ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല








































