ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് പരിധി നിശ്ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഇപ്പോൾ ഫീസ് പരിധി നിശ്ചയിച്ചത്. തൊഴിൽ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും ചേർന്നാണ് പരിധി ഏർപ്പെടുത്തിയത്.
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജൻസികൾ അമിത നിരക്ക് ഈടാക്കുന്ന നടപടി ഒഴിവാക്കുന്നതിനായാണ് ഇപ്പോൾ ഖത്തർ പുതിയ നടപടി സ്വീകരിച്ചത്. ഇത് പ്രകാരം ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് 14,000 റിയാൽ(ഏകദേശം 2,84,200 രൂപ) ആണ് ഫീസ്.
കൂടാതെ ശ്രീലങ്ക- 16,000 റിയാൽ, ഫിലിപ്പീൻസ് – 15,000 റിയാൽ, ബംഗ്ളാദേശ് – 14,000 റിയാൽ, ഇൻഡോനേഷ്യ-17,000 റിയാൽ, കെനിയ, എത്യോപ്യ- 9,000 റിയാൽ എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക്.
Read also: സൗദിയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം







































