സൗദിയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കം

By News Desk, Malabar News
Saudi Arabia Inaugurates Floating Desalination Plant
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ ഒഴുകുന്ന ജലശുദ്ധീകരണ പദ്ധതിക്ക് തുടക്കമായി. ചെങ്കടലിൽ അൽ ശുഖൈഖ് തുറമുഖത്തിന് സമീപം ഒഴുകി നടക്കുന്ന ചെറുകപ്പലിലാണ് കടൽജലം ശുദ്ധീകരിച്ച് കരയിലേക്ക് വിതരണം ചെയ്യുന്ന പ്‌ളാന്റ് ആരംഭിച്ചത്. പ്രതിദിനം 50,000 ക്യുബിക് മീറ്റർ ജലം ശുദ്ധീകരണ ശേഷിയുള്ളതാണ് പ്‌ളാന്റ്.

സൗദിയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ ശുഖൈഖിലാണ് ഈ പ്‌ളാന്റ് സ്‌ഥാപിച്ചിരിക്കുന്നത്. രാജ്യത്തെ ആദ്യ ഒഴുകുന്ന ജലശുദ്ധീകരണ പ്‌ളാന്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതാണ് പദ്ധതി. ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസര്‍ ബിന്‍ അബ്‍ദുല്‍ അസീസ് പ്‌ളാന്റ് ഉൽഘാടനം ചെയ്‌തു. ജല- കാര്‍ഷിക മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഫാദ‍്‍ലി, സലൈന്‍ വാട്ടര്‍ കണ്‍വര്‍ഷന്‍ കോര്‍പറേഷന്‍ ഗവര്‍ണര്‍ അബ്‍ദുല്ല അല്‍ അബ്‍ദുല്‍ കരീം എന്നിവരും ചടങ്ങില്‍ പങ്കാളികളായി.

രാജ്യത്ത് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളിലൊന്നാണിത്. പ്‌ളാന്റിന്റെ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിച്ചതും 25 വര്‍ഷത്തേക്ക് നടത്തിപ്പ് ചുമതലയും സ്വകാര്യ മേഖലക്കാണ്. റിവേഴ്‌സ്‌ ഓസ്‍മോസിസ് സാങ്കേതിക വിദ്യയിലൂടെയാണ് കടല്‍വെള്ളം ശുദ്ധീകരിക്കുന്നത്. ഊര്‍ജ ആവശ്യങ്ങള്‍ക്കായി വലിയ സോളാര്‍ പാനലുകളും സജ്‌ജീകരിച്ചിട്ടുണ്ട്.

Also Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ പ്രതികൾ ഫോണുകൾ കൈമാറില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE