നീർച്ചാലുകൾ വറ്റിവരളുന്നു; വെള്ളമില്ലാതെ ചമ്രവട്ടം റെഗുലേറ്റർ

By News Desk, Malabar News
Chamravattam regulator without water
Ajwa Travels

തിരൂർ: മാസങ്ങൾക്ക് മുൻപ് കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴയിൽ നിലവിൽ വെള്ളമൊഴുകി എത്തുന്നത് നീർച്ചാലുകളായി. ചമ്രവട്ടം പദ്ധതി പ്രദേശത്തും വെള്ളം താഴ്‌ന്നു. വെള്ളം തടഞ്ഞു നിർത്തേണ്ട ഭാഗങ്ങളിൽ ഒട്ടേറെ മണൽ തിട്ടകളാണ് ഇപ്പോഴുള്ളത്. റെഗുലേറ്റർ കടന്ന് വെള്ളം പോകുന്ന ഭാഗത്തും വരൾച്ചയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അവശേഷിക്കുന്ന വെള്ളം മധ്യഭാഗത്ത് ചോർന്നൊലിക്കുകയാണ്. ഇതോടെ പുഴയെ ആശ്രയിച്ച് കൃഷിയിറക്കിവർ ആശങ്കയിലാണ്.

ശുദ്ധജല ക്ഷാമവും രൂക്ഷമാണ്. പദ്ധതിയുടെ ചോർച്ച ഇത്തവണയെങ്കിലും അടയ്‌ക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇതിനായി പുഴയിൽ അടിച്ചിറക്കേണ്ട ഷീറ്റുകളും എത്തിച്ചിരുന്നു. 32.6 കോടി രൂപയുടെ കരാറാണ് ഇതിനായി നൽകിയത്. എന്നാൽ 2 പ്രളയങ്ങൾ നേരിട്ട പുഴയിൽ വന്ന പാരിസ്‌ഥിതിക മാറ്റങ്ങൾ പഠിക്കാതെ ചോർച്ച അടയ്‌ക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് അധികൃതർ.

ജലസേചന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്‌ഥർ നടത്തേണ്ട ഈ പഠനം ഇതുവരെ എങ്ങുമെത്തിയിട്ടില്ല. ഇത് വേഗത്തിൽ നടത്തിയില്ലെങ്കിൽ ഈ വർഷവും ചോർച്ച അടയ്‌ക്കാനാകില്ല. ഇത് ഒട്ടേറെ പ്രതിസന്ധികൾ സൃഷ്‌ടിക്കും.

Also Read: ഒളിച്ചോടിയ 6 പെൺകുട്ടികളിൽ ഒരാൾകൂടി പിടിയിൽ; ഇനിയും 4പേരെ കണ്ടെത്തണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE