ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് അയക്കണം; അന്വേഷണ സംഘം

By Team Member, Malabar News
Dileeps Phones Should send For Scientific Examination Said Investigation Team
Ajwa Travels

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഫോണുകൾ ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് എസ്‌പി മോഹനചന്ദ്രൻ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്‌തു.

ദിലീപ് സമർപ്പിച്ച ഫോണുകൾ സൈബർ ഫോറൻസിക് ലാബിൽ ശാസ്‌ത്രീയ പരിശോധന നടത്തണമെന്നും, അതിനുള്ള നടപടികൾ മജിസ്‌ട്രേറ്റ് കോടതി സ്വീകരിക്കണമെന്നുമാണ് അപേക്ഷയിൽ വ്യക്‌തമാക്കുന്നത്‌. ദിലീപ് സമര്‍പ്പിച്ച ഫോണുകള്‍ ഇതുവരെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല.

ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ആറ് ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഹൈക്കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിക്കുകയും ചെയ്‌തു.

Read also: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ സാനിധ്യം; ലോകാരോഗ്യ സംഘടന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE