ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 50,407 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 13 ശതമാനം കുറവാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ദിവസം 58,077 പേർക്കായിരുന്നു രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
കൂടാതെ കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്ത് രോഗമുക്തരായ ആളുകളുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. 1,36,962 പേർക്കാണ് രാജ്യത്ത് പുതുതായി രോഗമുക്തി ഉണ്ടായത്. ഇതോടെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 4,14,68,120 പേരും ഇതുവരെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 804 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ ആകെ കോവിഡ് മരണസംഖ്യ 5,07,981 ആയി ഉയർന്നു.
നിലവിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 6,10,443 ആയി കുറഞ്ഞു. കൂടാതെ 97.37 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തി നിരക്ക്. പ്രതിദിന കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.48 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
Read also: ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി പോലീസ്; പ്രതികൾക്കായി അന്വേഷണം






































