പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി. പോലീസ് മലയിൽ പരിശോധന നടത്തുകയാണ്. തലയോട്ടി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും.
ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുൻപ് സ്‌റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു. തലയോട്ടി ഇവരിൽ ഒരാളുടേതാണോ എന്ന് സംശയിക്കുന്നുണ്ട്.
Most Read: തിരുവനന്തപുരത്ത് കുളത്തിൽ അജ്‌ഞാത മൃതദേഹം







































