കോട്ടയം: മുണ്ടക്കയത്ത് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോരുത്തോട് സ്വദേശി ജോജി സെബാസ്‌റ്റ്യൻ ആണ് മരിച്ചത്.
കോരുത്തോട് കോസടി ഷാപ്പുംപടിക്ക് സമീപമാണ് അപകടം നടന്നത്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അപകടം.
കാർ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്‌റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. കോരുത്തോട് പള്ളിപ്പടി സെന്റ്. ജോർജ് ബേക്കറി സ്‌ഥാപനത്തിന്റെ ഉടമയാണ് മരണപ്പെട്ട ജോജി.
Most Read: ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്‌കൂൾ പരിസരത്ത് നിരോധനാജ്‌ഞ







































