ഹിജാബ് വിവാദം; നാളെ മുതൽ ഉഡുപ്പി ഹൈസ്‌കൂൾ പരിസരത്ത് നിരോധനാജ്‌ഞ

By Desk Reporter, Malabar News
Hijab controversy; 144 imposed in Udupi High School premises from tomorrow
Ajwa Travels

ബെംഗളൂരു: ജില്ലയിലെ ഹൈസ്‌കൂളിന്റെ 200 മീറ്റർ ചുറ്റളവിൽ ഫെബ്രുവരി 14 രാവിലെ 6 മുതൽ ഫെബ്രുവരി 19 വൈകുന്നേരം 6 വരെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 പ്രകാരം നിരോധനാജ്‌ഞ പുറപ്പെടുവിച്ച് ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ കുർമ റാവു. ഹിജാബ് നിരോധനത്തിൽ പ്രതിഷേധം ശക്‌തമായതോടെ താൽക്കാലികമായി അടച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തിങ്കളാഴ്‌ച വീണ്ടും തുറക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്‌ഞ പുറപ്പെടുവിച്ചത്.

ഹൈസ്‌കൂളിന് സമീപം പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിൽ നിന്നും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിൽ നിന്നും ആളുകളെ നിയന്ത്രിക്കുന്നതാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നതും മുദ്രാവാക്യം വിളിക്കുന്നതും നിരോധിച്ചു.

സ്‌കൂളുകളിലും കോളേജുകളിലും ഡ്രസ് കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. വിഷയം ഹൈക്കോടതിയിൽ എത്തുകയും വിധി വരുന്നതുവരെ മതപരമായ വസ്‌ത്രങ്ങൾ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ധരിക്കുന്നതിന് കോടതി വിലക്ക് ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു.

Most Read:  പഞ്ചാബ് തിരഞ്ഞെടുപ്പ്; ബിജെപി പ്രചാരണത്തിന് കോൺഗ്രസ് എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE