‘തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചു’; ഹിജാബ് വിഷയത്തിൽ നിലപാട് മാറ്റി കർണാടക

സംസ്‌ഥാനത്ത്‌ സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മൽസര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചാണ് പുതിയ ഉത്തരവ്. കർണാടക എക്‌സാമിനേഷൻ അതോറിറ്റിയുടേതാണ് തീരുമാനം.

By Trainee Reporter, Malabar News
Hijab
Rep.Image
Ajwa Travels

ബെംഗളൂരു: സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന ഉത്തരവ് പിൻവലിച്ചു കർണാടക സർക്കാർ. സംസ്‌ഥാനത്ത്‌ സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മൽസര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്‌ത്രങ്ങളും നിരോധിച്ചാണ് പുതിയ ഉത്തരവ്. കർണാടക എക്‌സാമിനേഷൻ അതോറിറ്റിയുടേതാണ് തീരുമാനം.

നേരത്തെ ഹിജാബ് അടക്കമുള്ള വസ്‌ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ് കർണാടക എക്‌സാമിനേഷൻ അതോറിറ്റി. സർക്കാർ നിയമനങ്ങൾക്കായി മൽസര പരീക്ഷക നടത്തുന്നത് ഇവരാണ്. ഈ പരീക്ഷകളിലാണ് ഹിജാബ് നേരത്തെ അനുവദിച്ചിരുന്നത്. ബിജെപി സർക്കാർ അധികാരത്തിലിരിക്കെ കൊണ്ടുവന്നതാണ് ഹിജാബ് നിയമം. ഈ നിയമം സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇത് സഭയിൽ ബില്ല് അവതരിപ്പിച്ചു വേണം പിൻവലിക്കാൻ.

നിയമം പ്രാബല്യത്തിൽ നിൽക്കെ ഹിജാബ് മൽസര പരീക്ഷകളിൽ അനുവദിച്ചാൽ അത് തിരിച്ചടിയാകുമോയെന്ന് സംശയം ഉയർന്നതിനാലാണ് സർക്കാർ നിലപാട് മാറ്റിയതെന്നാണ് സൂചന. ഹിജാബ് എന്ന് പ്രത്യേകം പറയാതെ തലമറക്കുന്ന ഒരു വസ്‌ത്രവും അനുവദിക്കില്ലെന്നാണ് കർണാടക എക്‌സാമിനേഷൻ അതോറിറ്റി വ്യക്‌തമാക്കിയിരിക്കുന്നത്. ഫോണുകൾ, ബ്ളൂടൂത്ത് ഉപകരണങ്ങൾ എന്നിവയും പാടില്ലെന്ന് ഉത്തരവിലുണ്ട്‌.

കർണാടകയിൽ മുൻ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, ബിജെപി സർക്കാർ ഹിജാബ് നിരോധനത്തിൽ നിയമനിർമാണം നടത്തിയതിനാൽ ഒറ്റയടിക്ക് ഹിജാബ് നിരോധനം നീക്കാനാവില്ല. കർണാടകയിൽ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന ഉത്തരവ് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE