ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

ആഫ്രിക്കയിലെ സെനഗൽ സ്വദേശിയായ റോഖയ ഡയഗ്‌നെ ആണ് ഈ വിപ്ളവകരമായ പരീക്ഷണങ്ങൾക്ക് പിന്നിൽ. ആഫ്രിക്കയിലെ മലേറിയയുടെ ഭയാനകമായ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡയഗ്‌നെ, മലേറിയ കണ്ടുപിടിക്കുന്നതിനും ചികിൽസിക്കുന്നതിനുമുള്ള പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുന്നതിനും എഐയിൽ സാധ്യതകൾ കണ്ടു.

By Trainee Reporter, Malabar News
Rokhaya Diagne
Rokhaya Diagne

കൗമാര പ്രായത്തിൽ വീഡിയോ ഗെയിമിന് അടിമയായിരുന്ന ഒരു പെൺകുട്ടി, വർഷങ്ങൾക്കിപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മലേറിയ രോഗത്തെ തുടച്ചു നീക്കുകയെന്ന നിശ്‌ചയ ദാർഢ്യത്തിലേക്ക് എത്തിയത് പെൺ വിപ്ളവത്തിന്റെ ചരിത്രപരമായ മാറ്റങ്ങളിൽ ഒന്ന് തന്നെയാണ്. ആഫ്രിക്കയിലെ സെനഗൽ സ്വദേശിയായ റോഖയ ഡയഗ്‌നെ ആണ് ഈ വിപ്ളവകരമായ പരീക്ഷണങ്ങൾക്ക് പിന്നിൽ.

കൗമാര പ്രായത്തിൽ റോഖയ എപ്പോഴും അവളുടെ സഹോദരന്റെ മുറിയിലെ വീഡിയോ ഗെയിമിന് മുന്നിലായിരിക്കും. മണിക്കൂറുകളോളം ഗെയിമിങ് തുടരും. ദിവസങ്ങൾ കഴിയുന്തോറും അതൊരു ആസക്‌തിയായി മാറാൻ തുടങ്ങി. മകളുടെ അവസ്‌ഥ കണ്ടു മടുത്ത അമ്മ, ഒരു ദിവസം ഇത് നിർത്തിയില്ലെങ്കിൽ ഒരു സൈക്യാട്രിസ്‌റ്റിന്റെ അടുത്തുകൊണ്ടുപോകുമെന്ന് പറഞ്ഞു, അമ്മയുടെ ഈ ഇടപെടലാണ് ഒടുവിൽ മകളെ വിജയത്തിലേക്ക് എത്തിച്ചത്.

ഇതോടെ, കംപ്യൂട്ടറുകളോടുള്ള തന്റെ അഭിനിവേശത്തെ മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നതിലേക്ക് തിരിച്ചുവിടാൻ റോഖയ തീരുമാനിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് 2030ഓടെ മലേറിയയെ തുടച്ചുനീക്കുക എന്നതാണ് ഒടുവിൽ അവൾ കണ്ട ഏറ്റവും വലിയ സ്വപ്‌നം. അതിനായി അഹോരാത്രം റോഖയ പരിശ്രമിച്ചുകൊണ്ടേയിരുന്നു. സ്വന്തമായി തുടങ്ങിയ ഹെൽത്ത് സ്‌റ്റാർട്ടപ്പിൽ ഈ പ്രൊജക്റ്റിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് റോഖയ ഡയഗ്‌നെ ഇപ്പോൾ.

ആരാണ് റോഖയ ഡയഗ്‌നെ?

എഐ വഴിയുള്ള രോഗനിർണയത്തെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ സ്‌റ്റാർട്ടപ്പായ അഫ്യാസെൻസിന് പിന്നിലെ സൂത്രധാരിയാണ് 25 കാരിയായ റോഖയ ഡയഗ്‌നെ. കംപ്യൂട്ടറുകളോടും സാങ്കേതിക വിദ്യയോടുമുള്ള അതിയായ ഇഷ്‌ടമാണ് റോഖയ ഡയഗ്‌നയെ അഫ്യാസെൻസ്‌ സ്‌ഥാപിക്കുന്നതിനും സാങ്കേതിക പ്രേമികൾക്കായി അവാർഡ് നേടിയ നെറ്റ്‌വർക്കിങ് ആപ് രൂപപ്പെടുത്തുന്നതിനും പ്രേരിപ്പിച്ചത്.

ആരോഗ്യ സംരക്ഷണ മേഖലയിൽ തന്റെ കഴിവുകളും അറിവും ഉപയോഗിച്ച് നല്ല സാമൂഹിക സ്വാധീനം ചെലുത്താനാണ് റോഖയ ഡയഗ്‌നെ ആഗ്രഹിച്ചത്. ആഫ്രിക്കയിലെ മലേറിയയുടെ ഭയാനകമായ പ്രത്യാഘാതങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡയഗ്‌നെ, മലേറിയ കണ്ടുപിടിക്കുന്നതിനും ചികിൽസിക്കുന്നതിനുമുള്ള പ്രോട്ടോക്കോളുകൾ മെച്ചപ്പെടുത്തുന്നതിനും എഐയിൽ സാധ്യതകൾ കണ്ടു.

Rokhaya Diagne- AI

ആഫ്രിക്കൻ മലേറിയ പ്രധാന വെല്ലുവിളി

ആഫ്രിക്കയിൽ മലേറിയ ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമായി ഇന്നും തുടരുകയാണ്. ആഗോള മലേറിയ കേസുകളിലും മരണങ്ങളിലും 90 ശതമാനത്തിൽ അധികവും സംഭവിക്കുന്നത് ആഫ്രിക്കയിൽ തന്നെയാണ്. മൈക്രോസ്‌കോപ്പി പോലുള്ള പരമ്പരാഗത മലേറിയ ഡയഗ്‌നോസ്‌റ്റിക് രീതികൾ ഫലപ്രദമാണെങ്കിലും സമയമെടുക്കുന്നതും വൈദഗ്ധ്യമുള്ള ഡോക്‌ടേഴ്‌സിന്റെ പരിമിതിയുമെല്ലാം ഇതിന് ആഘാതം കൂട്ടുന്നു.

റോഖയ ഡയഗ്‌നെ വികസിപ്പിച്ചെടുത്ത എഐ അധിഷ്‌ഠിത സിസ്‌റ്റം വേഗമേറിയതും കൂടുതൽ കൃത്യവുമായ ഫലങ്ങൾ വാഗ്‌ദാനം ചെയ്യുക മാത്രമല്ല, വലിയ ഡാറ്റാബേസുകൾ വേഗത്തിൽ വിശകലനം ചെയ്യാനും സാധിക്കും. വിദൂര സ്‌ഥലങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് രക്‌ത സാമ്പിൾ ചിത്രങ്ങൾ പകർത്താനും സെൻട്രൽ എഐ വിശകലനത്തിനായി കൈമാറാനും മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കാനും ഇത് സഹായകരമാണ്.

സിസ്‌റ്റത്തിന് മിനിറ്റുകൾക്കുള്ളിൽ രോഗനിർണയം നടത്താൻ കഴിയും. ഇത് ഉടനടി ചികിൽസയും ഇടപെടലും സാധ്യമാക്കുന്നു. റോഖയ ഡയഗ്‌നെയുടെ ഈ തകർപ്പൻ പ്രവർത്തി സെനഗലിലും ആഗോളതലത്തിലും അംഗീകാരങ്ങൾ നേടിക്കൊടുത്തു. 2020ൽ ഫോർബ്‌സ് ആഫ്രിക്കയുടെ 30 വയസിന് താഴെയുള്ള മികച്ച 30 ആഫ്രിക്കൻ സംരംഭകരിൽ ഒരാളായി റോഖയ ഡയഗ്‌നെ തിരഞ്ഞെടുത്തിരുന്നു.

മലേറിയയെ കൂടാതെ ആഫ്രിക്കയിലെ മറ്റു ആരോഗ്യ സംരക്ഷണ വെല്ലുവിളികളെ നേരിടാനുള്ള ഒരു ഉപകരണമായാണ് റോഖയ ഡയഗ്‌നെ എഐയെ കാണുന്നത്. എച്ച്‌ഐവി, ക്ഷയം തുടങ്ങിയ പകർച്ചവ്യാധികൾ മുതൽ ക്യാൻസർ, പ്രമേഹം തുടങ്ങിയ സാംക്രമിക രോഗങ്ങൾ വരെയുള്ള വൈവിധ്യമാർന്ന രോഗങ്ങൾ കണ്ടെത്തുന്നതിനും രോഗനിർണയത്തിനും ഇന്ന് ഡയഗ്‌നെ വികസിപ്പിച്ചെടുത്ത എഐ അധിഷ്‌ഠിത സിസ്‌റ്റം ഏറെ ഫലപ്രദമാണ്.

Tech| വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE