പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫയ്ക്കാണ്(33) മണ്ണാർക്കാട് ഫസ്റ്റ് ക്ളാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പിപി സെയ്തലവി ശിക്ഷ വിധിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പത്ത് വർഷം കഠിന തടവ് അനുഭവിച്ച ശേഷം ഇയാൾക്ക് പുറത്തിറങ്ങാനാകും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.
2014 ജൂൺ 28ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ പി സുബ്രമഹ്ണ്യനാണ് കേസ് വാദിച്ചത്.
Most Read: ചർച്ചകളിലൂടെ പ്രശ്നപരിഹാരം; കെഎസ്ഇബി സമരം തീർപ്പാക്കുമെന്ന് മന്ത്രി








































