പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാടോടി സ്‌ത്രീകൾക്ക് നേരെ യാത്രക്കാരിയുടെ മർദ്ദനം. പാലക്കാട് നഗരത്തിലാണ് സംഭവം. ബസിൽ നിന്ന് പേഴ്‌സിൽ വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദ്ദിച്ചത്. ബസ് സ്‌റ്റാൻഡിന് സമീപം താമസിക്കുന്ന നാടോടി സ്‌ത്രീകൾക്കാണ് മർദ്ദനമേറ്റത്.
സംഭവത്തിൽ ഇരു വിഭാഗവും പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. നാടോടി സ്‌ത്രീകളെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചെങ്കിലും ആക്രമിച്ച യുവതി ഇവർക്കെതിരെ പരാതി നൽകിയിട്ടില്ല. പോലീസ് പരിശോധന നടത്തുകയാണ്.
Most Read: ആഡംബര കാറുകൾ കയറ്റിയ ചരക്കുകപ്പലിൽ തീപിടുത്തം; ജീവനക്കാരെ കരയിലെത്തിച്ചു








































