കണ്ണൂർ: ജില്ലയിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി 2 പേർ മരിച്ചു. കൂടാതെ 2 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ(34), പൂർണിമ(30) എന്നിവരാണ് മരിച്ചത്.
പാപ്പിനിശ്ശേരി-പിലാത്തറ കെഎസ്ടിപി റോഡ് കെ കണ്ണപുരം പാലത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്. പുലർച്ചെ 2.30 ഓടെയാണ് സംഭവം ഉണ്ടായത്. മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 2 പേരെയും നിലവിൽ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read also: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ








































