പാലക്കാട്: പരിയാണിയമ്മക്ക് ഇനി ആശങ്കയും ആധിയും കൂടാതെ വീട്ടിൽ ധൈര്യമായി കിടക്കാം. ശോച്യാവസ്‌ഥയിൽ ആയിരുന്ന വീട് ഇപ്പോൾ നവീകരിച്ച് പുത്തൻ എന്നതുപോലെ മാറ്റിയിട്ടുണ്ട് ഒരുകൂട്ടം യുവാക്കൾ.
താമസയോഗ്യം അല്ലാതിരുന്ന പഞ്ചായത്തിലെ കൈപ്പറമ്പിൽ പരിയാണിയമ്മയുടെ (65) വീട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ നവീകരിച്ചു നൽകുകയായിരുന്നു.
വർഷങ്ങളായി വീട്ടിൽ ഒറ്റക്ക് താമസിച്ചുവരികയാണ് ഇവർ. ശോച്യാവസ്‌ഥയിൽ ആയിരുന്ന വീട് നവീകരിക്കാൻ ആവശ്യമായ സാമഗ്രികൾ കൈവശമുണ്ടായിട്ടും നിർമാണപ്രവൃത്തികൾ നടത്താൻ പണമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു പരിയാണി.
ഇതറിഞ്ഞാണ് ഡിവൈഎഫ്ഐ വീട് നവീകരിക്കാൻ മുന്നിട്ടിറങ്ങിയത്. ഡിവൈഎഫ്ഐ മേഖലാ പ്രസിഡണ്ട് വിപി മണികണ്‌ഠൻ, കെപി റാംമനോഹർ, കെ സമഹേഷ്, പിപി ശരത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
Most Read: നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ






































