റോഡിൽ കണ്ട നായയെ യാതൊരു വിധ പ്രകോപനവും കൂടാതെ ചവിട്ടാൻ കാലുയർത്തിയ യുവാവ് മലർന്നടിച്ച് വീണു. ‘യഥാർഥ കര്‍മ’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
റോഡരികില്‍ നിർത്തിയിട്ടിരുന്ന ബൈക്കിന് സമീപം നില്‍ക്കുകയായിരുന്ന നായയെ യാതൊരു കാരണവുമില്ലാതെ യുവാവ് ചവിട്ടാന്‍ നോക്കുന്നത് വീഡിയോയിൽ കാണാം. കാലുയർത്തിയതും ഇയാള്‍ നടുറോഡില്‍ മലർന്ന് വീണു.
ഈ സമയം ചവിട്ട് ഏൽക്കാതെ ഒഴിഞ്ഞു മാറിയ നായ, വീണുകിടക്കുന്ന യുവാവിനെ നോക്കുന്നതും വീഡിയോയിൽ ഉണ്ട്. പിന്നീട് നായ എങ്ങോട്ടോ ഓടി മാറുന്നതും കാണാം. വീണയാള്‍ എഴുന്നേറ്റ് എന്തോ പറയുന്നുമുണ്ട്. സമീപത്ത് മറ്റൊരു നായയും നില്‍ക്കുന്നുണ്ട്.
Perfect karma! ??pic.twitter.com/rsL2u3SHz7
— Natureholic (@Natureholic2) February 19, 2022
Most Read: ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ