മുംബൈ: ഐപിഎല്‍ 2022 സീസണിലെ മൽസരങ്ങള്‍ മുംബൈയും പൂണെയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീല്‍ സ്റ്റേഡിയങ്ങളിലായി 55 മൽസരങ്ങളും ബാക്കി 15 മൽസരങ്ങള്‍ പൂണെയിലെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും നടക്കുമെന്ന് ക്രിക്ബസാണ് റിപ്പോർട് ചെയ്യുന്നു.
വാങ്കഡെ, ഡിവൈ പാട്ടീല്‍ സ്റ്റേഡിയങ്ങളില്‍ ഓരോ ടീമിനും നാലു മൽസരങ്ങള്‍ വീതമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ ഇത്തവണത്തെ ടൂര്‍ണമെന്റ് മാര്‍ച്ച് 26 അല്ലെങ്കില്‍ 27 തീയതികളിലായി ആരംഭിക്കുമെന്നും റിപ്പോര്‍ട് വ്യക്തമാക്കുന്നു. മെയ് 29ന് ഫൈനല്‍ നടന്നേക്കും. നാളെ നടക്കുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നും ക്രിക്ബസ് പുറത്തുവിട്ട റിപ്പോര്‍ട് പറയുന്നു.
Most Read: ആർഎസ്എസുകാരുടെ വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി നൽകി; പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു







































