ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 14,148 പുതിയ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,28,81,179 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിലും രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം 30,000ത്തിന് മുകളിലാണ്.
30,009 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. 98.46 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 302 പേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 5,12,924 ആയി ഉയർന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,48,359 ആയി കുറഞ്ഞു. പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 1.22 ശതമാനമാണ്.
Read also: തലയോലപ്പറമ്പിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പൊള്ളലേറ്റു






































