കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസുകാരിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ (സിഡബ്ള്യുസി) ഏറ്റെടുത്തു. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്‌ക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, കുട്ടിയെ പിതാവിന് നൽകണമെന്ന ആവശ്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്ന് സിഡബ്ള്യുസി ചെയർപേഴ്‌സൺ ബിറ്റി ജോസഫ് പറഞ്ഞു.
കുട്ടിയുടെ സംരക്ഷണം ഇനി മാതാവിന് നൽകരുതെന്നും തനിക്ക് തന്നെ വേണമെന്നും ആവശ്യപ്പെട്ട് പിതാവ് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം ആകുന്നത് വരെ താൽക്കാലികമായാണ് സിഡബ്ള്യുസി കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. പോലീസിന്റെയും സിഡബ്ള്യുസിയുടെയും അന്വേഷണം പൂർത്തിയായ ശേഷമാകും തീരുമാനം ഉണ്ടാവുക. കുട്ടിയെ വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
അതേസമയം, ഒടിഞ്ഞ കൈ ഒഴികെ മറ്റെല്ലാ ശരീര ഭാഗങ്ങളും കുട്ടി അനക്കാൻ തുടങ്ങിയെന്ന് മെഡിക്കൽ ബോർഡ് വ്യക്‌തമാക്കിയിട്ടുണ്ട്. വായുവിലൂടെ ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, കുട്ടി സംസാരിച്ചു തുടങ്ങിയിട്ടില്ല. അപകടനില തരണം ചെയ്‌തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്‌ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്‌തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്‌ടർമാര്‍ പറയുന്നത്.
Most Read: റഷ്യക്കുമേൽ സമ്മർദ്ദം ശക്‌തമാക്കാൻ യൂറോപ്യന്‍ യൂണിയന്‍; പുടിന്റെ ആസ്‌തികൾ മരവിപ്പിക്കും









































