ഹരിദാസന്‍ വധം; 6 ആർഎസ്എസ് പ്രവർത്തകർ കൂടി പിടിയിൽ

By Desk Reporter, Malabar News
Haridasan murder case; One more accused was granted bail and 10 others were denied bail
Ajwa Travels

കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ 6 ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്‌റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടു പേരേയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അറസ്‌റ്റ് ചെയ്‌തത്‌. പൊച്ചറ ദിനേശൻ എന്ന ദിനേശൻ , പ്രജൂട്ടി എന്ന പ്രഷീജ്, സികെ അർജുൻ, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരാണ് പിടിയിലായത്.

സികെ അർജുൻ, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്‌റ്റ് ചെയ്‌തത്‌. പൊച്ചറ ദിനേശൻ എന്ന ദിനേശൻ, പ്രജൂട്ടി എന്ന പ്രഷീജ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് എന്നാണ് സൂചന. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞെന്നും കൂടുതൽ അറസ്‌റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

കൊലപാതകം നടന്ന് 10 ദിവസം പിന്നിടുമ്പോഴും കൃത്യം നടത്തിയ ആളുകളെ അറസ്‌റ്റ് ചെയ്യാനായില്ലെന്ന വിമർശനങ്ങൾക്കിടെ ആണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ അടക്കം ആറുപേർ പിടിയിലാകുന്നത്. ചൊവ്വാഴ്‌ച മൂന്ന് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രജിത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് പിടിയിലായത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് പോലീസ് വ്യക്‌തമാക്കി.

Most Read:  സിപിഎം സംസ്‌ഥാന സമ്മേളനം; ഇന്നും നാളെയും പൊതുചർച്ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE