തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ദേശീയപാതയിൽ കോരാണിക്ക് സമീപം എട്ടാം മൈലിൽ രാവിലെ 8.15 ഓടെയായിരുന്നു അപകടം നടന്നത്.
കാർഗോ കയറ്റിവന്ന ലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ലോറിക്ക് തീപിടിച്ചു. എതിർ ദിശയിൽ നിന്ന് ഓവർടേക്ക് ചെയ്‌ത മറ്റൊരു വാഹനം ബൈക്കിലിടിക്കുകയും ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയിൽ കുടുങ്ങുകയുമായിരുന്നു. പിന്നാലെ ലോറിക്ക് തീപിടിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
അതേസമയം ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. ഇവരെപ്പറ്റിയുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Most Read: നോക്കു കുത്തിയാകാനില്ല; പുനഃസംഘടനയിൽ നിലപാട് വ്യക്‌തമാക്കി കെ സുധാകരൻ







































