ചർമ സംരക്ഷണത്തിൽ നാം കഴിക്കുന്ന ആഹാരങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണമാണ് പഴങ്ങള്‍. ദഹനപ്രശ്‌നങ്ങള്‍ അകറ്റുക, വണ്ണം കുറക്കുക, കണ്ണുകള്‍- മുടി- ചര്‍മം തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങി ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ പഴങ്ങള്‍ക്കുണ്ട്.
ചര്‍മത്തിന്റെ മാത്രം കാര്യമെടുത്താല്‍ തന്നെ പല രീതിയിലാണ് പഴങ്ങള്‍ പ്രയോജനപ്പെടുന്നത്. വീട്ടില്‍ തന്നെ ലഭ്യമായിട്ടുള്ള ചില പഴങ്ങള്‍ നമ്മള്‍ മുഖഭംഗിയും തിളക്കവും കൂട്ടാന്‍ ഉപയോഗിക്കാറില്ലേ? ധാരാളം സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളിലും പഴച്ചാറുകള്‍ ചേര്‍ക്കാറുണ്ട്.

മുഖത്തോ ചര്‍മത്തിലോ പ്രയോഗിക്കുന്നതിലൂടെ മാത്രമല്ല, ഇവയെല്ലാം കഴിക്കുന്നതിലൂടെയും ചര്‍മത്തെ പരിപോഷിപ്പിക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ഏതാനും പഴങ്ങളെ കുറിച്ച് അറിയാം.
ഓറഞ്ച്

ചര്‍മത്തിന്റെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്നൊരു ഘടകമാണ് വൈറ്റമിന്‍-സി. ഇതിന്റെ കലവറയാണ് ഓറഞ്ച്. ചര്‍മത്തില്‍ സംഭവിച്ചിട്ടുള്ള കേടുപാടുകള്‍ തീര്‍ക്കാനും ചര്‍മത്തെ ഭംഗിയായി നിലനിർത്താനും ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം.
അവോക്കാഡോ

സാധാരണ പഴങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി അല്‍പം കൂടി ഗുണമേൻമകൂടിയ പഴങ്ങളുടെകൂട്ടത്തിലാണ് അവോക്കാഡോ വരുന്നത്. ഇതിന്റെ ആരോഗ്യ ഗുണങ്ങളും അത്ര വലുതാണ്. ചര്‍മത്തിനും വളരെയധികം ഉപകാരപ്പെടുന്ന പഴമാണ് അവോക്കാഡോ. വൈറ്റമിന്‍-സി, ഇ എന്നിവയെല്ലാമാണ് അവോക്കാഡോയുടെ പ്രത്യേകത.
തണ്ണിമത്തന്‍

പേരുപോലെ തന്നെ തണ്ണിമത്തനിൽ 95 ശതമാനവും വെള്ളമാണ്. ഇത് ചര്‍മത്തില്‍ ജലാംശം നിലനില്‍ക്കാന്‍ സഹായിക്കുന്നു. ഇതിനോടൊപ്പം തന്നെ ചര്‍മത്തിന് ഗുണകരമാകുന്ന വൈറ്റമിന്‍-സി, ഇ, ലൈസോപീന്‍ എന്നിവയുടെയും ഉറവിടമാണ് തണ്ണിമത്തന്‍.
മാതളം

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ പഴമാണ് മാതളം. ചുവന്ന രക്‌താണുക്കള്‍ വര്‍ധിപ്പിച്ച് ഹീമോഗ്ളോബിന്‍ കൂട്ടാന്‍ അടക്കം പല ആരോഗ്യ ഗുണങ്ങളുമുള്ള പഴമാണിത്. ദഹനം സുഗമമാക്കൽ തുടങ്ങി ഹൃദ്രോഗത്തെ ചെറുക്കാൻ വരെ മാതളം സഹായകമാണ്. വൈറ്റമിൻ സിയുടെ സാന്നിധ്യം ചർമ സംരക്ഷണത്തിലും മാതളത്തെ അവിഭാജ്യമായ ഒന്നാക്കി മാറ്റുന്നു.
Most Read: കിംഗ് ഖാന്റെ ‘പത്താൻ’; റിലീസ് അടുത്ത വർഷം






































