പാലക്കാട്: ഷോളയൂരിൽ നിന്ന് മൂന്ന് ദിവസം മുൻപ് കാണാതായ ആദിവാസി യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി ഷോളയൂർ കള്ളക്കര ഊരിലെ രങ്കൻ-തുളസി ദമ്പതികളുടെ മകൻ മല്ലേഷിനെ(18) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്. മല്ലേഷിന് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഫെബ്രുവരി ഏഴിന് ഇതേ കിണറിൽ നിന്ന് കള്ളക്കര ഊരിലെ ഒരു പെൺകുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Most Read: റഷ്യ- യുക്രൈന്‍ യുദ്ധം; അഭയാര്‍ഥികള്‍ 10 ലക്ഷം കടന്നു








































