ന്യൂഡെൽഹി: യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിയെ ഡെൽഹി വിമാനത്താവളത്തിൽ തടഞ്ഞു. വിദ്യാർഥിയുടെ ബാഗിൽ നിന്ന് സുരക്ഷാ വിഭാഗം വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്നലെ ഡെൽഹിയിൽ നിന്നെത്തിയ വിദ്യാർഥിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തിൽ കേരളത്തിലേക്ക് തിരിക്കാനിരുന്ന വിദ്യാർഥിയെയാണ് സുരക്ഷാ വിഭാഗം ഉദ്യോഗസ്‌ഥർ തടഞ്ഞത്. ബാഗേജിൽ നടത്തിയ പരിശോധനയിലാണ് വെടിയുണ്ട കണ്ടെടുത്തത്. സുരക്ഷാ വിഭാഗം ഇക്കാര്യം കേരളാ ഹൗസ് അധികൃതരെയും വിദ്യാർഥിയുടെ രക്ഷിതാക്കളെയും അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ സുരക്ഷാ വിഭാഗം വിദ്യാർഥിയെ ചോദ്യം ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണ്. ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കേരളാ ഹൗസ് അധികൃതർ വ്യക്‌തമാക്കിയിട്ടില്ല.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം







































