പട്ന: ബിഹാറിലെ ഭഗൽപൂരിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 14 ആയി. കൂടാതെ 7 പേരാണ് നിലവിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്. മരിച്ചവരിൽ രണ്ടു സ്ത്രീകളും ആറു മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നുണ്ട്. ഇന്നലെ രാത്രി 11.30ഓടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനം നടന്ന കെട്ടിടത്തിന്റെ ഉടമയായ നവീൻ ആതിഷ്ബാജിനും സ്ഫോടനത്തിൽ പരുക്കേറ്റു. നവീനിന്റെ പിതാവ് മഹേന്ദ്ര മണ്ഡലും സ്ഫോടനത്തിൽ മരിച്ചു. സ്ഫോടനം നടന്ന ഇരുനില കെട്ടിടടവും തൊട്ടടുത്തുള്ള മൂന്നു കെട്ടിടങ്ങളും തകരുകയും ചെയ്തു.
അനധികൃത പടക്ക നിർമാണ ശാലയിൽ സൂക്ഷിച്ചിരുന്ന നാടൻ ബോംബുകളും, വെടിമരുന്നും, പടക്കങ്ങളുമാണ് അപകടത്തിന് കാരണമായത്. ഫോറൻസിക് വിദഗ്ധർ സ്ഫോടനം നടന്ന കെട്ടിടത്തിൽ പരിശോധന നടത്തി. 2018ലും 2020ലും ഇതേ കെട്ടിടത്തിൽ സ്ഫോടനം ഉണ്ടായെങ്കിലും പോലീസ് നടപടി എടുത്തില്ലെന്ന് ഭഗൽപൂർ എംഎൽഎ അജിത് ശർമ്മ ആരോപിച്ചു.
Read also: റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ യുഎൻ; കമ്മീഷനെ നിയോഗിക്കും